കോട്ടയം : സ്റ്റുഡന്റ് പൊലീസ് പദ്ധതിയിൽ ഇടം പിടിച്ച് കിളിരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കും. സ്കൂളിൽ സജ്ജമാക്കിയ മുറിയുടെയും നവീകരിച്ച മാത്സ് ലാബിന്റെയും ഉദ്ഘാടനം മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. തോമസ് ചാഴികാടൻ എം.പി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ.മേനോൻ, വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ എൻ.സുജയ, ഡിവൈ.എസ്.പി എം.എം.ജോസ്, ജില്ലാ വിദ്യാഭ്യസ ഓഫീസർ കെ.ബിന്ദു, കുമരകം എസ്.എച്ച്.ഒ മനോജ്, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ്, പ്രിൻസിപ്പൽ ലിൻസി പി.എസ്, ഹെഡ്മിസ്ട്രസ് പി.ഗീത സ്കൂൾ മാനേജർ എ.കെ.മോഹനൻ തുടങ്ങിയവർ സംബന്ധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |