കോട്ടയം: പാലാ ബിഷപ്പിന് കേരളത്തിന്റ മതേതര മനസിന്റെ പിന്തുണ ലഭിക്കില്ലെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കെ.പി.എം.എസ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതങ്ങളും മനുഷ്യനും കലഹിക്കാൻ ഇടവരരുത്. നവോത്ഥാന പാരമ്പര്യമുള്ള നാട് ഉയർത്തിപ്പിടിക്കുന്ന മതേതര മാനവിക മൂല്യങ്ങൾ ഹനിക്കാൻ ഇത് ഇടവരുത്തും.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സുജ സതീഷ് അദ്ധ്യക്ഷത വഹിച്ചു . സാബു കരിശ്ശേരി , അഡ്വ. എ.സനീഷ് കുമാർ , അജിത് കല്ലറ, കെ.യു.അനിൽ, ഡോ. അനിൽ അമര, കെ.കെ.കൃഷ്ണകുമാർ ,അഖിൽ കെ.ദാമോദരൻ, മനോജ് കൊട്ടാരം , പ്രിയദർശിനി ഓമനക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |