ചങ്ങനാശേരി: ജനറൽ ആശുപത്രിയിൽ സർഗക്ഷേത്ര, സീഡ്സ് ഇന്ത്യ എന്നിവയുടെ നേതൃത്വത്തിൽ എം.ഐ.ബി.സി, മേഴ്സി മലേഷ്യ എന്നിവരുടെ സഹകരണത്തോടെ കുട്ടികൾക്കായി 24 കിടക്കകളോട് കൂടിയ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുറന്നു. സെന്ററിന്റെ ഉദ്ഘാടനം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ നിർവ്വഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ സന്ധ്യാ മനോജ്, സീഡ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വർഗീസ് ആന്റണി, സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം, സർഗക്ഷേത്ര സെക്രട്ടറി വർഗീസ് ആന്റണി, സൂപ്രണ്ട് ഡോ. എസ്.എൽ. അജിത് കുമാർ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |