കോട്ടയം : പത്രപ്രവർത്തകനും സീനിയർ ജേർണലിസ്റ്റ്സ് ഫോറം രക്ഷാധികാരിയുമായിരുന്ന കെ.എം. റോയിയുടെ നിര്യാണത്തിൽ സീനിയർ ജേർണലിസ്റ്റ്സ് ഫോറം ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് തേക്കിൻകാട് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. തോമസ് ജേക്കബ്, മാടവന ബാലകൃഷ്ണപിള്ള, കെ. എ. ഫ്രാൻസിസ്, ഡോ.നടുവട്ടം സത്യശീലൻ, ആർ. ഗോപികൃഷ്ണൻ, പഴയിടംമുരളി, വർഗീസ് കോയിപ്പള്ളി, കെ. കെ. വത്സലൻ, ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് പി. പി. മുഹമ്മദ് കുട്ടി , സംസ്ഥാന സെക്രട്ടറി പി. ആർ. ദേവദാസ്, ജോസഫ് കട്ടക്കയം, കാർട്ടൂണിസ്റ്റ് രാജു നായർ, ജി. ഗോപാലകൃഷ്ണൻനായർ, എ. ആർ ജോൺസൺ, സഖറിയാ കുര്യൻ, ജില്ലാ സെക്രട്ടറി സേതു തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |