കൊടുങ്ങൂർ: സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖാന്തിരം നടപ്പിലാക്കുന്ന കേരള ചിക്കൻ ഔട്ട്ലെറ്റിന്റെ പതിനേഴാമത് ശാഖ കൊടുങ്ങൂരിലെ ചേന്നംകുളം ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ചു. ഹോർമോൺ രഹിതമായ കോഴിയിറച്ചി പൊതുവിപണിയേക്കാൾ 10 ശതമാനം വില കുറച്ച് വിൽക്കുന്ന സംരംഭമാണ് കേരള ചിക്കൻ ഔട്ട്ലെറ്റ്. കുടുംബശ്രീയുടെ നിയന്ത്രണത്തിലുള്ള വിവിധ കോഴി ഫാമുകളിൽ ഉദ്പാദിപ്പിക്കുന്ന കോഴിയിറച്ചിയാണ് വിപണനം നടത്തുന്നത്. കോഴി കുഞ്ഞുങ്ങൾക്കുള്ള തീറ്റയും മരുന്നും കുടുംബശ്രീയാണ് നൽകുന്നത്. കുറഞ്ഞ വിലയ്ക്ക് നല്ല കോഴി ഇറച്ചി വിൽക്കുന്നതിനും അന്യസംസ്ഥാന ലോബിയുടെ പിടിയിൽനിന്നും കോഴിയിറച്ചി വിപണിയെ മുക്തമാക്കുന്നതിനുമാണ് കേരള ചിക്കൻ ഔട്ട്ലെറ്റുകൾ ആരംഭിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |