കോട്ടയം: കുട്ടികളുടെ അശ്ലീല വീഡിയോ ഡൗൺലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തതിന് 50 പേരുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. രണ്ടു പേർക്കെതിരെ കേസെടുത്തു. ഓപ്പറേഷൻ പി.ഹണ്ടിന്റെ ഭാഗമായാണ് സൈബർ സെല്ലും ജില്ലാ പൊലീസും സംയുക്തമായി പരിശോധന നടത്തിയത്.
കുട്ടികൾക്കെതിരെ ലൈംഗിക അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കാൻ എസ്.എച്ച്.ഓ മാർക്ക് ജില്ലാപോലീസ് മേധാവി നിർദ്ദേശം നൽകിയിരുന്നു . അഡീഷണൽ പൊലീസ് സൂപ്രണ്ട് എസ്. സുരേഷ് കുമാർ, സബ് ഡിവിഷൻ ഡിവൈ.എസ്.പി മാർ , എസ്.എച്ച്.ഓ മാർ എന്നിവർ റെയ്ഡിനു നേതൃത്വം നൽകി.
വാട്സ്ആപ്പ്, ടെലഗ്രാം അക്കൗണ്ടുകൾ വഴി വ്യാപകമായി കുട്ടികളുടെ അശ്ലീല വീഡിയോകൾ പങ്കു വയ്ക്കുന്നതായി ഇൻ്റർ പോൾ കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |