കോട്ടയം: ഇരട്ടപ്പാത നിർമാണത്തിന്റെ ഭാഗമായി റബർ ബോർഡ് കേന്ദ്രഓഫീസിന് സമീപം കാളിയമ്മൻ ക്ഷേത്രം പൊളിച്ചു മാറ്റാനുള്ള ജില്ലാ ഭരണകൂടത്തിന്റെയും റെയിൽവേയുടെയും നീക്കത്തിൽ പ്രതിഷേധിച്ച് 29ന് വൈകിട്ട് അഞ്ചു മണിക്ക് കോട്ടയം കളക്ടറേറ്റിനു മുന്നിൽ ദീപജ്വാല തെളിയിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ഉദ്ഘാടനം ചെയ്യും. കേരള പുലയർ മഹാസഭ മുന്‍ സംസ്ഥാന പ്രസിഡന്റ് എൻ.കെ നീലകണ്ഠന്, കേരള ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.എസ് പ്രസാദ്. ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി കെ.യു ശാന്തകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ റീബാ വര്‍ക്കി, ടി.എന്‍ ഹരികുമാര്‍ തുടങ്ങിയവര്‍ അഭിവാദ്യം അര്‍പ്പിക്കും. ക്ഷേത്ര പരിപാലന ട്രസ്റ്റും ഹിന്ദു ഐക്യവേദിയും ചേര്‍ന്നാണ് സമരം സംഘടിപ്പിക്കുന്നത്. ആറു പതിറ്റാണ്ട് പഴക്കമുളളതാണ് ഈ ക്ഷേത്രം. പാത നിർമാണത്തോട് സഹകരിച്ച് പൊളിച്ചു മാറ്റാൻ തയ്യായിട്ടും പകരം സ്ഥലമോ തത്തുല്യമായ നഷ്ടപരിഹാരമോ നൻകാൻ തയാറാകാതെ 23 സെന്റ് സ്ഥലം വരുന്ന ക്ഷേത്ര സമുച്ചയം ഒക്ടോബർ ഒന്നിന് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ നോട്ടീസ് പതിച്ചിരിക്കുകയാണ്. പുറംമ്പോക്കിൽ താമസിക്കുന്നവരെ പുനരധിവസിക്കാൻ തയ്യാറായ അധികൃതർ ക്ഷേത്രത്തോട് കാട്ടുന്ന വിവേചനത്തിനെതിരെയാണ് സമരം. ക്ഷേത്രം പൊളിക്കാൻ അനുവദിക്കില്ലെന്നും റെയിൽവേയുടെ നീക്കം ചെറുക്കുമെന്നും ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി കെ.യു ശാന്തകുമാര്‍, ട്രസ്റ്റ് പ്രസിഡന്റ് പി. സുബ്രഹ്മണ്യം, സെക്രട്ടറി ജി. കറുപ്പുസ്വാമി, ട്രസ്റ്റ് ഭാരവാഹികളായ ജി. മന്ത്രമണി, എം. രാമചന്ദ്രന്, ബി. ശേഖര്‍, ടി.എന്‍ ഹരികുമാര്‍, ജി, പാല്‍രാജ് , കൃഷ്ണകുമാര്‍, എം. മുരുകന് എന്നിവര്‍ പത്രസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |