SignIn
Kerala Kaumudi Online
Thursday, 25 April 2024 3.05 PM IST

4067 കുടുംബങ്ങൾക്ക് മുൻഗണന കാർഡ്

ration

കോട്ടയം : അനർഹർ കൈവശം വച്ചിരുന്ന മുൻഗണന റേഷൻ കാർഡുകൾ തിരികെയേൽപ്പിച്ചതിനെത്തുടർന്ന് ജില്ലയിൽ അർഹതപ്പെട്ട 4067 കുടുംബങ്ങൾക്ക് പുതുതായി എ.എ.വൈ / പി.എച്ച്.എച്ച്. മുൻഗണന റേഷൻ കാർഡ് അനുവദിച്ചു. 1241 പേർക്കു കൂടി ഉടൻ അനുവദിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ ജലജ ജി.എസ്. റാണി അറിയിച്ചു. അനർഹർ കൈവശം വച്ചിരുന്ന 6955 കാർഡുകളാണ് ഇന്നലെ വരെ തിരികെ ലഭിച്ചത്. അനർഹർ ഇനിയും കാർഡുകൾ കൈവശം വച്ചിട്ടുണ്ടെങ്കിൽ സറണ്ടർ ചെയ്യണമെന്ന് ജില്ല സപ്ലൈ ഓഫീസർ അറിയിച്ചു. അനർഹമായി മുൻഗണന കാർഡുകൾ ആരെങ്കിലും കൈവശം വച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 9495998223 എന്ന നമ്പറിൽ അറിയിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, RATION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.