കോട്ടയം : ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെയും കുട്ടികൾക്ക് നൽകുന്ന ന്യൂമോകോക്കൽ കോൺജ്യൂഗേറ്റ് വാക്സിൻ വിതരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം ഇന്ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. രാവിലെ 9.30 ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥിയാകും. രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയും ജില്ലാ പൊലീസ് മേധാവി ഡി.ശില്പയും രക്തദാനം ചെയ്ത് നിർവഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് രക്തദാന സന്ദേശം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |