SignIn
Kerala Kaumudi Online
Thursday, 25 April 2024 1.07 PM IST

സെന്റ് തോമസ് കോളേജിൽ ഇന്ന് മുതൽ ബോധവത്ക്കരണ ക്ലാസ്

st

പാലാ : സെന്റ് തോമസ് കോളേജിനെ ഞെട്ടിച്ച ക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടൽ ഉളവാക്കിയ മുറിവുണക്കാൻ ഇന്ന് മുതൽ വിദ്യാർത്ഥികൾക്കായി ബോധവത്ക്കരണ ക്ലാസ് നടത്തും. പ്രിൻസിപ്പൽ റവ.ഡോ.ജയിംസ് മംഗലത്ത്
മുൻകൈയെടുത്താണ് മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള പരിശീലനം ഉൾപ്പടെ നൽകുന്ന ബോധവത്ക്കരണ ക്ലാസ് തയ്യാറാക്കിയിട്ടുള്ളത്. ഇരുപതോളം അദ്ധ്യാപകരുടേയും, കൗൺസിലേഴ്‌സിന്റേയും നേതൃത്വത്തിലാണ് ക്ലാസ്.
വ്യക്തിപരമായി കൗൺസലിംഗ് വേണ്ടവർക്ക് അതിനുള്ള ക്രമീകരണവും ചെയ്തിട്ടുണ്ട്. ഇന്നത്തെ പുതുതലമുറ
വെർച്വൽ പ്ലാറ്റ് ഫോമിലാണ് സദാ കഴിയുന്നത്. അവരെ യാഥാർത്ഥ്യബോധത്തിലേക്ക് കൊണ്ടുവരേണ്ട ഉത്തരവാദിത്തം അദ്ധ്യാപകർക്കും മറ്റു പൊതുസമൂഹത്തിനുമുണ്ട്. വെർച്വൽ പ്ലാറ്റ് ഫോമിലെ ജീവിത സമ്മർദ്ദങ്ങളെ
താങ്ങാനാവാതെ ഉഴലുന്ന പുതുതലമുറയെ അതിൽ നിന്ന് കരകയറ്റിയില്ലെങ്കിൽ അനിഷ്ടസംഭവങ്ങൾ ആവർത്തിക്കാനിടയുണ്ടെന്നും പ്രിൻസിപ്പൽ ചൂണ്ടിക്കാട്ടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.