കോട്ടയം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അക്രഡിറ്റഡ് എൻജിനീയർ നിയമനത്തിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സിവിൽ/അഗ്രിക്കൾച്ചർ എൻജിനീയറിംഗ് ഡിഗ്രിയാണ് യോഗ്യത. ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ മൂന്നു വർഷ സിവിൽ എൻജിനീയറിംഗ് ഡിപ്ലോമക്കാരയും പരിഗണിക്കും. ഇവർക്ക് കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം വേണം. രണ്ടു വർഷ ഡിപ്ലോമക്കാരാണെങ്കിൽ പത്തു വർഷത്തെ പ്രവൃത്തി പരിചയം വേണം. താൽപര്യമുള്ളവർ 23നു വൈകിട്ട് അഞ്ചിനകം യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |