SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.37 PM IST

പുഴകളിലെ മണൽ നീക്കം ചെയ്യണം

manal

കോട്ടയം: പുഴകളിലും തോടുകളിലും വർഷങ്ങളായി അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യാത്തതാണ് പ്രളയത്തിന് കാരണമാകുന്നതെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് പറഞ്ഞു. അടിയന്തിരമായി മണൽ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണം. മണൽ കൂടുതലായി അടിഞ്ഞതു മൂലം വെള്ളം ഉൾകൊള്ളാനുള്ള സ്ഥലത്തിന്റെ അളവ് കുറഞ്ഞു. പുഴ കവിഞ്ഞൊഴുകാ൯ ഇതു കാരണമാകുന്നതിനാൽ മണ്ണ് മാറ്റി ആഴം കൂട്ടണം. വേമ്പനാട്ട് കായലിൽ ഡ്രഡ്ജിംഗ് നടത്താത്തതിനാൽ ആഴം കുറവായത് വെള്ളം ഒഴുകുന്നതിന് തടസമാകുന്നു. ഇതും വെള്ളപ്പൊക്കത്തിന് കാരണമാകുന്നതായി ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ച തോമസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, MANAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.