വൈക്കം : തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്ക് നടന്ന ഹിതപരിശോധനയിൽ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറഷന്‍ വിജയം. പത്ത് വർഷത്തിന് ശേഷമാണ് കോൺഫെഡറഷൻ ഏകഅംഗീകൃത സംഘടനയാകുന്നത്. കോൺഫെഡറഷന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു വൈക്കത്ത് പ്രവർത്തകർ പ്രകടനവും സമ്മേളനവും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. വൈക്കം ഗ്രൂപ്പ് പ്രസിഡന്റ് എം.സി.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ഉണ്ണി പൊന്നപ്പൻ, വി.ആർ.നാരായണൻ, വി.കെ.അശോക് കുമാർ, പിഎസ്.സുജിത് എന്നിവർ സംസാരിച്ചു. രാഹുൽ രാധാകൃഷ്ണൻ, കെ സി ബാബു, വിഷ്ണു പ്രസാദ്, കെ പി സുമോദ്, പ്രേംജി വടയാർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |