കോട്ടയം: കേരള കോൺഗ്രസ് (എം) കേഡർ സ്വഭാവത്തിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായാണ് കൃത്യമായ മെമ്പർഷിപ് നൽകി പാർട്ടിയിലേയ്ക്ക് അംഗങ്ങളെ സ്വീകരിക്കുന്നതെന്ന് കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി അംഗം വിജി എം. തോമസ് പറഞ്ഞു. കോട്ടയം മണ്ഡലത്തിലെ മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു വിജി .മണ്ഡലം സെക്രട്ടറി ടി.എസ്. സത്യന് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാഹുൽ രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. ജോജി കുറത്തിയാടൻ, കിംഗ്സ്റ്റൺ രാജ, രൂപേഷ് പെരുമ്പള്ളിപറമ്പിൽ , എം.കെ രാജു , അജി എബ്രഹാം,ടി സി ജോൺ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |