മാടപ്പള്ളി: മാടപ്പള്ളി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ പരിധിയിൽ വരുന്ന വാകത്താനം, വാഴപ്പള്ളി, തൃക്കൊടിത്താനം എന്നീ പഞ്ചായത്തുകളിൽ നിന്നും ചങ്ങനാശേരി നഗരസഭയിൽ നിന്നും വിവിധ സർക്കാർ ഏജൻസികളുടെ ഭവന നിർമ്മാണ ധനസഹായം ലഭിച്ചിട്ടും പണി പൂർത്തിയാക്കാത്ത, 10 വർഷത്തിൽ താഴെ പഴക്കമുള്ള വീടുള്ള പട്ടികജാതിക്കാരിൽ നിന്ന് ഭവന പൂർത്തീകരണ പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വരുമാന പരിധി ഒരു ലക്ഷം രൂപ. അപേക്ഷയും അനുബന്ധ രേഖകളും സമർപ്പിക്കേണ്ട അവസാന തീയതി 18. കൂടുതൽ വിവരങ്ങൾക്ക് മാടപ്പള്ളി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 8547630070.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |