SignIn
Kerala Kaumudi Online
Thursday, 18 April 2024 5.46 PM IST

അയ്മനം മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിയ്ക്ക് രാജ്യാന്തര പുരസ്‌കാരം

tourism

കോട്ടയം : അയ്മനം മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിക്ക് രാജ്യാന്തര പുരസ്‌കാരം ലഭിച്ചു. സംസ്ഥാന ടൂറിസം വകുപ്പ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി നടപ്പാക്കിയ പദ്ധതിക്ക് ലോക ട്രാവൽ മാർക്കറ്റ് ഇന്ത്യൻ റെസ്‌പോൺസിബിൾ ടൂറിസം വൺ ടു വാച്ച് പുരസ്‌കാരമാണ് ലഭിച്ചത്. ടൂറിസം മേഖലയിലെ അതിവേഗ വൈവിദ്ധ്യവത്ക്കരണം എന്ന കാറ്റഗറിയിലാണ് (നോ ഫുട് പ്രിന്റ്‌സ് ഗോൾഡ് അവാർഡ്) പുരസ്‌കാരം.

കുമരകത്തിനു പിന്നാലെ അയ്മനവും ഉത്തരവാദിത്ത ടൂറിസം മേഖലയിൽ നിർണായക നേട്ടമാണ് കൈവരിച്ചത്. ലണ്ടനിൽ നടന്ന ചടങ്ങിൽ ടൂറിസം ഡയറക്ടർ കൃഷ്ണ തേജ പുരസ്‌കാരം ഏറ്റുവാങ്ങി. 2018 ഏപ്രിൽ മുതൽ 2020 മാർച്ച് 31 വരെ നടന്ന പ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. 2018ലാണ് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോ-ഓർഡിനേറ്റർ കെ.രൂപേഷ് കുമാറിന്റെ നേതൃത്വത്തിൽ മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതി തയാറാക്കിയത്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ സർക്കാർ വകുപ്പുകളുടെ വിവിധ പദ്ധതികൾ സംയോജിപ്പിച്ചാണ് മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതി പഞ്ചായത്ത് രണ്ടുഘട്ടമായി നടപ്പാക്കുന്നത്. ആദ്യഘട്ടം പൂർത്തീകരിച്ചു. കഴിഞ്ഞ വർഷം അയ്മനത്തെ മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. പദ്ധതിയുടെ രണ്ടാംഘട്ടം അടുത്ത മാർച്ചിൽ പൂർത്തീകരിക്കും.

617 പേർക്ക് തൊഴിൽ പരിശീലനം

ആദ്യഘട്ടത്തിൽ 617 പ്രദേശവാസികൾക്ക് വിവിധ തൊഴിൽ പരിശീലനം നൽകി. 118 തൊഴിൽ സംരംഭങ്ങൾ ആരംഭിച്ചു. പഞ്ചായത്തിൽ ഹോംസ്റ്റേകൾക്ക് തുടക്കം കുറിച്ചു. വില്ലേജ് ലൈഫ് എക്‌സ്പീരിയൻസ് പാക്കേജ്, പക്ഷിനിരീക്ഷണ പാക്കേജ്, ഗ്രാമയാത്ര കൾച്ചറൽ എക്‌സ്പീരിയൻസ് പാക്കേജുകൾ, പാഡി ഫീൽഡ് വാക്ക് പദ്ധതികൾ, സൈക്കിൾ ടൂർ പാക്കേജുകൾ എന്നിങ്ങനെ വിവിധ ടൂർ പാക്കേജുകൾ നടപ്പാക്കി. അയ്മനം ടൂറിസം റിസോഴ്‌സ് ഡയറക്ടറിയും വിവിധ പ്രചാരണ വീഡിയോകളും തദ്ദേശവാസികളെ ഉൾപ്പെടുത്തി തയാറാക്കി. വിനോദസഞ്ചാരികളുടെ ബുക്കിംഗ് ഉറപ്പാക്കി.

നേട്ടങ്ങൾ
ആമ്പൽ ഫെസ്റ്റും വേമ്പനാട് ശുചീകരണവും

ടൂറിസം മേഖല പ്ലാസ്റ്റിക് വിമുക്തമാക്കി

 കായൽ തീരത്ത് പാർക്ക്, ബോട്ട് ടെർമിനൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, AYMANAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.