കോട്ടയം: ജില്ലയിൽ 422 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 416 പേർക്ക് സമ്പർക്കം മുഖേനയാണ് . ഇതിൽ ഒരു ആരോഗ്യപ്രവർത്തകയും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ആറു പേർ രോഗബാധിതരായി. 255 പേർ രോഗമുക്തരായി. 4614 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 192 പുരുഷൻമാരും 190 സ്ത്രീകളും 40 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 111 പേർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 5381 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,25,232 കൊവിഡ് ബാധിതരായി. ജില്ലയിൽ ആകെ 23320 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |