കോട്ടയം: മഴമൂലം വിൽക്കാഞ്ഞ അഞ്ച് ടിക്കറ്റുകളിലാെന്നിന് 80 ലക്ഷം രൂപയുടെ ഭാഗ്യം തേടിയെത്തി. ലോട്ടറി വിൽപ്പനക്കാരനായ തിരുവഞ്ചൂർ കുര്യനാട്ട് സജിമോൻ (58) ആണ് കാരുണ്യപ്ലസ് ലോട്ടറിയിലെ ഈ ഒന്നാം സമ്മാനക്കാരൻ . കാരാപ്പുഴയിലെ ശ്രീഭദ്ര ലോട്ടറി ഏജൻസിൽ നിന്ന് ഹോൾസെയിൽ വിറ്റ ടിക്കറ്റ് ബിബിയുടെ ശ്രീകൃഷ്ണ ലോട്ടറി ഷോപ്പിൽ നിന്നാണ് സജിമോൻ വിൽപ്പനയ്ക്കായി എടുത്തത്. ടിക്കറ്റ് തിരുവഞ്ചൂർ എസ്.ബി.ഐ ശാഖയിൽ ഏൽപ്പിച്ചു. മുൻപ് യൂണിയൻ തൊഴിലാളിയായിരുന്ന സജി നട്ടെല്ലെനുണ്ടായ ശാരീരിക പ്രശ്നത്തെ തുടർന്നാണ് ലോട്ടറി വിൽപ്പനയിലേക്ക് തിരിഞ്ഞത്. ഭാര്യ: ലീലാമ്മ. മക്കൾ: സ്നേഹ, സുജേഷ്. മരുമകൻ: വിശാൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |