SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.15 AM IST

ഇടുക്കി സ്കൂളുകളിൽ ജല ലാബുകളായി

lab

ഇടുക്കി : ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ഹരിതകേരളം ലാബുകൾ സ്കൂളുകളിൽ സജ്ജമായി. ജില്ലയിലെ 35 പഞ്ചായത്തുകളിലെ ഹയർ സെക്കന്ററി സ്‌കൂളുകളിലാണ് സൗജന്യലാബ് ക്രമീകരിച്ചത്. ബന്ധപ്പെട്ട എം.എൽ.എമാർ അവരുടെ പ്രത്യേക ആസ്തി വികസന ഫണ്ടിൽ നിന്നും തുക ലഭ്യമാക്കി. ഓരോ സ്‌കൂളിനും 1,250,000 രൂപ വീതമാണ് അനുവദിച്ചത്. വെള്ളത്തിന്റെ നിറം, ഗന്ധം, പി എച്ച് മൂല്യം, ലവണ സാന്നിദ്ധ്യം, ലയിച്ചു ചേർന്ന ഖരപദാർത്ഥത്തിന്റെ അളവ്, നൈട്രേറ്റിന്റെ അളവ്, അമോണിയ, കോളിഫോം എന്നീ ഘടകങ്ങൾ ബി.ഐ.എസ്. മാനദണ്ഡത്തിലുള്ള നിലവാരമുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് പ്രാഥമിക പരിശോധന നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ സ്‌കൂൾ ലാബിലുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, LAB
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.