കോട്ടയം : കാണക്കാരി ഗ്രാമപഞ്ചായത്തിലെ കളരിപ്പടി (വാർഡ് 9), മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ മാഞ്ഞൂർ സെൻട്രൽ (വാർഡ് 12) എന്നീ ജനറൽ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ ഏഴിന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെ നടക്കും. ഇന്ന് മുതൽ 19 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. 20 ന് സൂക്ഷ്മപരിശോധന. ഡിസംബർ 8 ന് രാവിലെ 10 മുതലാണ് വോട്ടെണ്ണൽ. ഉപതിരഞ്ഞെടുപ്പ് ക്രമീകരണം ഏർപ്പെടുത്തുന്നതു സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് കളക്ടറേറ്റിൽ യോഗം ചേർന്നു. ഡിസംബർ 10 വരെ ഈ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും പെരുമാറ്റച്ചട്ടം നിലവിൽവന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |