കോട്ടയം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ വെജിറ്റേറിയൻ ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ വില പുതുക്കി നിശ്ചയിച്ചു. ഹോട്ടൽ റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികളുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് തീരുമാനമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
വില ജി.എസ്.ടി ഉൾപ്പെടെ
കുത്തരി ഊണ് (8 കൂട്ടം) -70 രൂപ
ആന്ധ്രാ ഊണ് (പൊന്നിയരി)-70
കഞ്ഞി (അച്ചാറും പയറും ഉൾപ്പെടെ)-35
ചായ, കാപ്പി -10
ഇടിയപ്പം-10
ദോശ- 10
ഇഡ്ഢലി 10
പാലപ്പം (1 എണ്ണം) 50 ഗ്രാം 10
ചപ്പാത്തി, പൊറോട്ട- 10
നെയ് റോസ്റ്റ് (175 ഗ്രാം)-45
മസാലദോശ-50
പൂരിമസാല- 35
മിക്സഡ് വെജിറ്റബിൾ- 30
ചെറുകടികൾ-10
കടല, ഗ്രീൻപീസ് കറികൾ- 30
തൈര്-15
കപ്പ -30
തൈര് സാദം- 45
ലെമൺ റൈസ് -44
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |