കുറിച്ചി: അക്ഷരമുറ്റം സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജനാധിപത്യവും കേരളവും എന്ന വിഷയത്തിൽ സെമിനാർ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് സാഹിത്യകാരൻ ബാബു കുഴിമറ്റത്തിന്റെ ഗ്രന്ഥപ്പുരയിൽ നടക്കും. മുൻ കേന്ദ്ര മന്ത്രി പി.സി. തോമസ് ഉദ്ഘാടനം ചെയ്യും. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.ജെ ലാലി അദ്ധ്യക്ഷത വഹിക്കും. ഡോ. നെടുമുടി ഹരികുമാർ, പ്രൊഫ വി.എസ് ജോസഫ് എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും. രാഷ്ട്രീയ, സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. പി.സി തോമസ് എഴുതിയ രാഷ്ട്രീയ, ജീവിതാനുഭവ വിവരണ ഗ്രന്ഥമായ 'ചരിത്രം എന്നിലൂടെ' എന്ന പുസ്തകത്തിന്റെ പുനർവായനയും ചർച്ചയും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |