കോട്ടയം: പച്ചക്കറികളുടെ വില കുതിച്ചുയരുന്നു. തമിഴ്നാട്ടിൽനിന്നുള്ള വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണം. ഗ്രാമപ്രദേശങ്ങളിൽനിന്നുള്ള പച്ചക്കറിയുടെ വരവും കുറഞ്ഞു. വഴിയോരങ്ങളിൽ വില കുറച്ചു പച്ചക്കറിവിൽക്കുന്നവരും കച്ചവടം താത്ക്കാലികമായി നിറുത്തി.
20 രൂപയുണ്ടായിരുന്ന തക്കാളി 70 ലെത്തി. മുരിങ്ങയ്ക്ക കിലോ 100 രൂപയും കാപ്സിക്കത്തിന് 120 രൂപയുമാണ് . വെണ്ടയ്ക്ക, പയർ, ബീൻസ്, ഉരുളക്കിഴങ്ങ്, ഏത്തയ്ക്കാ എന്നിവയ്ക്കെല്ലാം 20 രൂപ മുതൽ 30 രൂപവരെ വില വർദ്ധിച്ചു. ബീൻസ് 60, കാരറ്റ് 80, വെണ്ടയ്ക്ക 68, ബീറ്റ്റൂട്ട് 60, മുളക് 60, കാബേജ് 46, പയർ 68, പാവയ്ക്ക 70, കോവയ്ക്ക 60, മാങ്ങ 68, വഴുതനങ്ങ 60, ഇഞ്ചി 80, കിഴങ്ങ് 46, ചേന, ചേമ്പ് 40, കൂർക്ക 68 എന്നിങ്ങനെയാണ് പുതിയ വില. വെള്ളരിയ്ക്ക് 60 രൂപ. സവോളയ്ക്ക് 50 രൂപയും ഉള്ളിക്ക് 60 രൂപയുമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |