കോട്ടയം: ജില്ലയിൽ 226 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 223 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകനുമുൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ മൂന്ന് പേർ രോഗബാധിതരായി. 487 പേർ രോഗമുക്തരായി. 2514 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 119 പുരുഷൻമാരും 92 സ്ത്രീകളും 15 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിന് മുകളിലുള്ള 38 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 4913 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,30,051 കൊവിഡ് ബാധിതരായി. 3,23,003 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 29984 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |