SignIn
Kerala Kaumudi Online
Tuesday, 16 April 2024 2.17 PM IST

വീടുകയറി ആക്രമണം: അഞ്ചുപേർ അറസ്റ്റിൽ

attack

പൊൻകുന്നം: ചിറക്കടവിൽ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കള്ളുഷാപ്പുടമ പരിയാരത്ത് വിനോദ് (മണിയൻ, 40), ഇളങ്ങുളം കുളക്കാത്ത് മോഹനൻ (മോൻസി,56), വെച്ചൂരാത്ത് അനീഷ്(37), കൈപ്പൻപ്ലാക്കൽ റോയി(45), തടങ്ങഴിക്കൽ ഹരിദാസ്(45) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു ആക്രമണം. ചെങ്ങാലിക്കുഴി അഞ്ചനാട്ട് പ്രകാശ് (52), വീട്ടുവേലിൽ പ്രമോദ് (48) എന്നിവർക്കാണ് പരിക്കേറ്റത്. പ്രകാശിന് കമ്പിവടി കൊണ്ട് തലയ്ക്കടിയേൽക്കുകയും പ്രമോദിന് വെട്ടേൽക്കുകയും ചെയ്തിരുന്നു. നേരത്തെ കള്ളുഷാപ്പിൽ വെച്ചുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് ഷാപ്പുടമയുടെ നേതൃത്വത്തിൽ ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, ATTACK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.