മുണ്ടക്കയം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെയും, മുണ്ടക്കയം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണം ചെയ്തു. മുണ്ടക്കയം വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ആർ.സി.നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.കെ.തോമസുകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി എസ്. സാബു, ജില്ലാ വൈസ് പ്രസിഡന്റുമാരായ മുജീബ് റഹ്മാൻ, മാത്യു ചാക്കോ വെട്ടിയാങ്കൽ, താലൂക്ക് പ്രസിഡന്റ് ജോസ് തോമസ്, താലൂക്ക് ജനറൽ സെക്രട്ടറി ടി.എസ്.റഷീദ്, ബെന്നിച്ഛൻ കുട്ടൻ ചിറയിൽ, പി.എം.നജീബ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |