കോട്ടയം : ജില്ലയിൽ 343 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 324 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 19 പേർ രോഗബാധിതരായി. 526 പേർ രോഗമുക്തരായി. 3716 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 154 പുരുഷൻമാരും 164 സ്ത്രീകളും 25 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിന് മുകളിലുള്ള 67 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 4937 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 333222 കൊവിഡ് ബാധിതരായി. 326026 പേർ രോഗമുക്തി നേടി. 28848 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |