കോട്ടയം: ജില്ലയിൽ 228 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 222 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ആറ് പേർ രോഗബാധിതരായി. 816 പേർ രോഗമുക്തരായി. 2345 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 106 പുരുഷൻമാരും 100 സ്ത്രീകളും 22 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 58 പേർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 4457 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 333450 കൊവിഡ് ബാധിതരായി. 327748 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 28114 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം:
കോട്ടയം-20, കാഞ്ഞിരപ്പള്ളി-11, കോരുത്തോട്-10, കുറിച്ചി, മുണ്ടക്കയം, ചങ്ങനാശേരി-9, എരുമേലി-8, കടപ്ലാമറ്റം, ചിറക്കടവ്, കറുകച്ചാൽ, മണിമല-6,
പനച്ചിക്കാട്, പാലാ-5, ഉഴവൂർ, മൂന്നിലവ്, രാമപുരം, മുളക്കുളം, കടുത്തുരുത്തി, വാകത്താനം, വെള്ളൂർ-4, പൂഞ്ഞാർ തെക്കേക്കര, വൈക്കം, തൃക്കൊടിത്താനം, ഏറ്റുമാനൂർ, മീനച്ചിൽ, കിടങ്ങൂർ, കല്ലറ, ഭരണങ്ങാനം, അതിരമ്പുഴ, എലിക്കുളം, മരങ്ങാട്ടുപിള്ളി, പള്ളിക്കത്തോട്, വെളിയന്നൂർ, കുറവിലങ്ങാട്, ആർപ്പൂക്കര-3,
മീനടം, തിരുവാർപ്പ്, മാടപ്പള്ളി, കാണക്കാരി, വിജയപുരം, മുത്തോലി, കൂട്ടിക്കൽ, നെടുംകുന്നം, തീക്കോയി, നീണ്ടൂർ, മണർകാട്, ഞീഴൂർ, വാഴപ്പള്ളി, കുമരകം, പാറത്തോട്, പുതുപ്പള്ളി- 2, കൊഴുവനാൽ, ടിവി പുരം, അയർക്കുന്നം, തലപ്പലം, അയ്മനം, തലയോലപ്പറമ്പ്, ചെമ്പ്, തിടനാട്, കൂരോപ്പട, പായിപ്പാട്, കടനാട്, കരൂർ, മാഞ്ഞൂർ-1.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |