അയ്മനം : അഞ്ചേകാൽ കോടി രൂപ മുതൽ മുടക്കി അയ്മനം പഞ്ചായത്ത് നിർമ്മിച്ച് ഉദ്ഘാടനം നടത്തിയ മിനി ഇൻഡോർ സ്റ്റേഡിയം പ്രവർത്തനം ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മൾട്ടിപർപ്പസ് പ്ലേ ഏരിയ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം റസ്റ്റ് റൂമുകൾ, ഓഫീസ് റൂം എന്നീ സൗകര്യങ്ങൾ ഉള്ളതാണ് സ്റ്റേഡിയം. തറയിൽ കാണപ്പെട്ട വിള്ളൽ വിദഗ്ദ്ധസമിതി അന്വേഷിച്ചു റിപ്പോർട്ട് നൽകണമെന്ന് പഞ്ചായത്ത് കമ്മറ്റി നടത്തിപ്പുകാരായ സ്പോർട്സ് കൗൺസിലിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. അനധികൃതമായി അന്യസംസ്ഥാന തൊഴിലാളികൾ സ്റ്റേഡിയത്തിൽ താമസിക്കുന്നതായും പരാതിയുണ്ട്. സ്റ്റേഡിയം തുറന്നു കൊടുക്കാൻ നടപടിയുണ്ടാവണമെന്ന് വാർഡ് മെമ്പർ ബിജു മാന്താറ്റിൽ ആവശ്യപ്പെട്ടു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |