കുമരകം : സ്ത്രീധന പീഡനങ്ങളും തുടർന്നുള്ള ആത്മഹത്യയും കാെല പാതകങ്ങളും അടക്കമുള്ള അപരിഷ്കൃത പ്രവണത ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുത്തു. ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് സ്ത്രീധന വിരുദ്ധദിനത്തോടനുബന്ധിച്ച് പ്രതിജ്ഞയെടുത്തത്. തങ്ങൾ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ഇല്ല എന്നതായിരുന്നു പ്രതിജ്ഞ . കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . എൻ എസ് എസ് വാളിണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ ഭരണഘടന ദിനത്തോടനുബന്ധിച്ച് ഭരണഘടന ആമുഖവും വിദ്യാർത്ഥികൾക്ക് ചൊല്ലി കൊടുത്തു. പ്രിൻസിപ്പൽ എം.എൻ. അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |