SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.34 PM IST

വില കുറഞ്ഞു തുടങ്ങി

vegetableindia

കോട്ടയം: ഹോർട്ടിക്കോർപ്പിന്റെ ഇടപെടലിൽ പച്ചക്കറി എത്തിയതോടെ വിലയും കുറഞ്ഞു തുടങ്ങി. ആവശ്യമായ പച്ചക്കറി എത്തിച്ചിട്ടുണ്ടെന്ന് ഹോർട്ടിക്കോർപ്പ് അധികൃതർ പറഞ്ഞു. അതേസമയം ഇന്നലെ വഴുതനങ്ങ, പയർ, ബീൻസ്, ക്യാപ്‌സിക്കം, ഊട്ടി കാരറ്റ് തുടങ്ങിയവ ലഭ്യമായിരുന്നില്ല.

കഴിഞ്ഞ ദിവസം സവാളയും പിന്നാലെ പച്ചക്കറിയും ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചതും വിലക്കയറ്റത്തെ തുടർന്ന് ജനങ്ങൾ മാർക്കറ്റിൽ നിന്ന് അകന്നതും വിലകുറയാൻ കാരണമായിട്ടുണ്ട്.
ഇന്നു മുതൽ കൂടുതൽ പച്ചക്കറി ഇനങ്ങൾ വരുന്നതോടെ വിലയിൽ വീണ്ടും കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ ഹോർട്ടിക്കോർപ്പ്.
10 മൊത്തകച്ചവടകേന്ദ്രങ്ങളും 30 അംഗീകൃത ലൈസൻസികളും മുഖേനയുള്ള ഇടപെടലാണ് ഹോർട്ടികോർപ്പ് നടത്തുന്നത്. എന്നാൽ, പല ഇനങ്ങളുംഹോർട്ടികോർപ്പിൽ ലഭ്യമല്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

ഹോർട്ടിക്കോർപ്പിലെ വില
വെണ്ട - 35
പാവയ്ക്ക- 54
മുളക് - 35
പടവലം- 40
കാരറ്റ് (മൂന്നാർ) -38
കാബേജ് -30
ബീറ്റ്‌റൂട്ട് - 38
ഉരുളക്കിഴങ്ങ്- 28
മത്തൻ- 16
കോവയ്ക്ക- 56
തക്കാളി- 56
വെള്ളരി- 32
സവാള- 30
കൂർക്ക- 52
മുരിങ്ങക്ക- 88

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, VEG
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.