തിരുവാർപ്പ് : പുരോഗമനകലാസാഹിത്യസംഘം തിരുവാർപ്പ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച നെടുമുടി വേണു അനുസ്മരണം ചലച്ചിത്ര നടൻ പി.ആർ.ഹരിലാൽ ഉദ്ഘാടനം ചെയ്തു. 76-ാം വയസിൽ ആദ്യനോവൽ പ്രസിദ്ധീകരിച്ച എം.കെ.രാമകൃഷ്ണനെ ആദരിച്ചു. ജില്ലാ കമ്മിറ്റി അംഗം എ.എം.ബിന്നു നോവൽ പരിചയപ്പെടുത്തി. എ.കെ,പൊന്നപ്പൻ, പി.എസ്.കുഞ്ഞുമോൻ,പി.ജി.സുധീഷ് എന്നിവർ നെടുമുടി വേണുചിത്രങ്ങളിലെ ഗാനങ്ങൾ ആലപിച്ചു. മേഖലാ പ്രസിഡന്റ് പി.കെ.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ഭരണഘടനാ ദിനത്തിന്റെ ഭാഗമായി ഭരണഘടയുടെ ആമുഖം എം.ജി.വിനോദ് കുമാർ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ.മേനോൻ, പി.എൻ.ഹരി, പി.എം.മണി എന്നിവർ സംസാരിച്ചു. കെ.ഗോപാലകൃഷ്ണൻ സ്വാഗതവും പി.ജി.സുധീഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |