SignIn
Kerala Kaumudi Online
Thursday, 25 April 2024 9.07 AM IST

ടി​ക്കായത്തി​നെ ക്ഷണി​ച്ച് പി​.സി

pcthomastikayath

ന്യൂഡൽഹി: കാർഷി​ക നി​യമങ്ങൾക്കെതി​രായ സമരത്തി​ന് നേതൃത്വം നൽകുന്ന രാകേഷ് ടിക്കായത്തി​നെ കേരളത്തി​ലേക്ക് ക്ഷണി​ച്ച് സംയുക്ത കർഷക സംഘടനാ ഐക്യവേദി ദേശീയ അദ്ധ്യക്ഷനും കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനുമായ പി​.സി​. തോമസ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളി​ലെ കാർഷിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും കർഷക സംഘടനകളുടെ ഐക്യം വർദ്ധി​പ്പി​ക്കാനുമായി​ സംസ്ഥാനത്തേക്ക് വരണമെന്ന ക്ഷണം രാകേഷ് ടി​ക്കായത്ത് സ്വീകരി​ച്ചതായി​ പി​.സി​. തോമസ് അറി​യി​ച്ചു. തമിഴ്നാട്ടിൽ നിന്നുള്ള കർഷക നേതാക്കൾക്കൊപ്പം ഉത്തർപ്രദേശി​ലെ ഗാസി​പ്പൂരി​ലെ കർഷക സമരവേദി​യി​ൽ രാകേഷ് ടി​ക്കായത്തുമായി​ പി​.സി​. തോമസ് കൂടി​ക്കാഴ്ച നടത്തി​. കേരളത്തി​ന്റെ പ്രതീകമായ തെങ്ങിൻ തൈ കൈമാറി​.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, THOMAS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.