കോട്ടയം: സംരംഭകരുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആവശ്യമായ ഉപദേശങ്ങൾ നൽകാനായി ജില്ലാ വ്യവസായ കേന്ദ്രത്തിൽ രൂപീകരിക്കുന്ന എം.എസ്. എം.ഇ ക്ലിനിക്കിന്റെ ഭാഗമായ പാനലിൽ ഉൾപ്പെടുത്തുന്നതിന് വിവിധ മേഖലയിലെ വിദഗ്ദ്ധരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ബാങ്കിംഗ് , ജി. എസ്. ടി , ടെക്നോളജി , നിയമം ഉൾപ്പെടെ എട്ടു മേഖലകളിലായാണ് പാനൽ തയ്യാറാക്കുന്നത്. എല്ലാ മേഖലകളിലും പ്രായ പരിധി 65വയസാണ്. അർഹതയും താത്പര്യവുമുള്ളവർ ബയോഡാറ്റയും അപേക്ഷയും ഡിസംബർ ഏഴിനകം ജില്ലാ വ്യവസായ കേന്ദ്രത്തിൽ നൽകണം. ഫോൺ: 04812570042, ഇമെയിൽ: dicktm@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |