കോട്ടയം : ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് ചങ്ങനാശേരി അസംപ്ഷൻ കോളേജിൽ ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് നിർവഹിക്കും. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യാതിഥിയാകും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാദ്ധ്യക്ഷ സന്ധ്യ മനോജ് എയ്ഡ്സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സംസ്ഥാന തല ഹ്രസ്വചിത്ര മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അസംപ്ഷൻ കോളജ് വിദ്യാർഥികളെ ചടങ്ങിൽ ആദരിക്കും. രാവിലെ 10 മുതൽ കോളജ് ഓഡിറ്റോറിയത്തിൽ സന്നദ്ധ രക്തദാന ക്യാമ്പുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |