കോട്ടയം : ഓരോ മേഖലയിലെയും വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രാദേശികതലം മുതൽ ജില്ലാതലം വരെ ജലഉപഭോക്തൃ തണ്ണീർത്തട സമിതികൾ പുന:സംഘടിപ്പിക്കുന്നു. പ്രളയജലവും വരൾച്ചയും ഒരു പോലെ കീഴടക്കുന്ന സാഹചര്യത്തിലാണ് പുന:സംഘടന. മുൻപ് രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിൽ കൈകാര്യം ചെയ്തിരുന്ന സമിതിയിൽ ഇനി മുതൽ കർഷകർ അടക്കം അംഗങ്ങളാകും. ജില്ലയിൽ 11 അംഗങ്ങളും, നയോജക മണ്ഡലംതലം മുതൽ താഴെത്തതലം വരെ ഘടകങ്ങളുമായാണ് ജില്ലാതല സമിതികൾ പ്രവർത്തിക്കുന്നത്. ഓരോ പ്രദേശത്തെയും പാടശേഖര കമ്മിറ്റികൾ, വിരമിച്ച ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ, ഹരിത കർമ്മസേന അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തും.
ഉപരിതല സമിതി
ജില്ലാതല സമിതിയും, നിയോജക മണ്ഡലം തലത്തിൽ ഉപരിതല സമിതിയും രൂപീകരിക്കും. ആദ്യഘട്ടമായി എല്ലാ പഞ്ചായത്തിലെയും കുടിവെള്ളം സംബന്ധിച്ച് പരിശോധന നടപടികൾ ആരംഭിക്കും. ജലനിധി പദ്ധതികളിലെ വെള്ളവും, കിണർ റീച്ചാർജും അടക്കമുള്ള കാര്യങ്ങളും പഠനവിധേയമാക്കും.
ഭാവി ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ജല ഉപഭോക്തൃ തണ്ണീർത്തട സമിതി ലക്ഷ്യമിടുന്നത്. മിന്നൽ പ്രളയം പോലുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനാണ് കൂടുതൽ പ്രാധാന്യം. വിദഗ്ദ്ധരുടെ അടക്കം ഉപദേശം തേടി പദ്ധതികൾ നടപ്പാക്കും.
നിബു എബ്രഹാം, ജല ഉപഭോക്തൃ തണ്ണീർത്തട സമിതി ജില്ലാ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |