ചങ്ങനാശേരി: സംസ്ഥാന ജൂനിയർ ബാസ്ക്കറ്റ് ബാൾ ചാമ്പ്യൻഷിപ്പ് എസ്.ബി കോളേജിലും അസംപ്ഷൻ കോളേജിലുമായി നാളെ നടക്കും. സമ്മേളനം മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ ബാസ്കറ്റ്ബാൾ അസോസിയേഷൻ പ്രസിഡന്റ് ഷാജി ജേക്കബ് പടിപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. കോളേജ് മാനേജർ മോൺ തോമസ് പാടിയത്ത് മുഖ്യപ്രഭാഷണം നടത്തും. പ്രിൻസിപ്പൽ ഫാ. റജി പി. കുര്യൻ ചാമ്പ്യൻഷിപ്പ് പതാക ഉയർത്തും. സംസ്ഥാന ബാസ്കറ്റ് ബാൾ പതാക സംസ്ഥാന പ്രസിഡന്റ് പി.ജെ സണ്ണിയും ജില്ലാ ബാസ്കറ്റ് ബാൾ അസോസിയേഷൻ പതാക കെ. ഡി. ബി.എ ചെയർമാൻ ഫാ. വർഗീസ് കൈപ്പനടുക്കയും ഉയർത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |