SignIn
Kerala Kaumudi Online
Saturday, 20 April 2024 4.04 AM IST

സി.എം.എസ് കോളേജ് കാൻവാസിൽ

college

കോട്ടയം : സി.എം.എസ് കോളേജിനെ വിഷയമാക്കി വിവിധ ചിത്രകാരന്മാർ വരച്ച ചിത്രങ്ങളുടെ പ്രദർശനം പബ്ലിക് ലൈബ്രറി ആർട്ട് ഗാലറി, കോട്ടയം ലളിതകലാ അക്കാഡമി ഗാലറി എന്നിവിടങ്ങളിലായി നടക്കും. രാവിലെ 10 മുതൽ 5 വരെയാണ് പ്രദർശനം. ഹ്യൂസ് ഒഫ് ടൈം എന്നു പേരിട്ടിരിക്കുന്ന പ്രദർശനം വൈകിട്ട് നാലിന് സംവിധായകൻ ജയരാജ് ഉദ്ഘാടനം ചെയ്യും. ലളിതകലാ അക്കാഡമി മുൻ ചെയർമാൻ കെ.എ. ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തും. സി.എം.എസ് കോളജ് കാമ്പസിൽ സംഘടിപ്പിച്ച വിവിധ ചിത്രകലാ ക്യാമ്പുകളിൽ വരച്ച ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. കാമ്പസും കോളേജുമായി ബന്ധപ്പെട്ട സംഭവങ്ങളുമാണ് ചിത്രരചനയുടെ പ്രധാന വിഷയം. അക്രലിക്, വാട്ടർ കളർ വിഭാഗങ്ങളിലുള്ള ചിത്രങ്ങൾ പ്രദർശനത്തിനെത്തും. കോളേജ് മ്യൂസിയം ആർട്ട് ഗാലറിയിലെ ശേഖരത്തിൽ നിന്നുള്ള നൂറോളം ചിത്രങ്ങൾ പ്രദർശനത്തിനുണ്ടാകും.

ഷിജോ ജേക്കബ്, സിദ്ധാർഥൻ, ജി ഉണ്ണികൃഷ്ണൻ, മോഹൻ ചാലാട്, അശോക് കുമാർ ഗോപാലൻ, എം. ടി. ജയലാൽ, ടി. എസ്. പ്രസാദ്, ബിജു സി ഭരതൻ, മധു വി.എസ്., മോപസാങ്, ബിന്ദി രാജഗോപാൽ, പൊന്മണി തോമസ്, സാറാ ഹുസൈൻ, നന്ദൻ പി വി., കളബാകേസരി, സുനിൽ വല്ലാർപ്പാടം തുടങ്ങിയവരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. പ്രിൻസിപ്പൽ ഡോ. വർഗീസ് സി. ജോഷ്വ, ബർസാർ റവ. ചെറിയാൻ തോമസ്, ആർട്ടിസ്റ്റ് ഉദയകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.