കോട്ടയം : കോട്ടയം ലൈബ്രറി കൗൺസിൽ നടത്തുന്ന ദേശീയ പുസ്തകോത്സവം 17 മുതൽ 21 വരെ കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും തിരുവഞ്ചൂർ രാധകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയംഗം അഡ്വ.പി.കെ.ഹരികുമാർ മുഖ്യപ്രഭാഷണം നടത്തും. അറുപതിലേറെ പ്രസാധകർ പങ്കെടുക്കുന്ന പുസ്തകോത്സവത്തിൽ 100 സ്റ്റാളുകൾ സജ്ജീകരിക്കും. അഡ്വ.എൻ.ചന്ദ്രബാബു,സിൻസി പാറയിൽ, പ്രൊഫ.കെ.ആർ. ചന്ദ്രമോഹൻ ,രമേശ് വെട്ടിമറ്റം, പൊൻകുന്നം സെയ്ദ്, ബാബു.കെ.ജോർജ്ജ്, എൻ.ഡി.ശിവൻ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |