കോട്ടയം : ഇന്ത്യയിൽ ദരിദ്രരില്ലാത്ത ഏക ജില്ലയായി നീതി ആയോഗ് തിരഞ്ഞെടുത്ത കോട്ടയത്തെ പ്രകീർത്തിച്ച് വൻകിട ബിസിനസ് ഗ്രൂപ്പായ മഹീന്ദ്രയുടെ ചെയർമാൻ ആനന്ദ് മഹീന്ദ്ര. " ടൊറാന്റോയുടെയോ ഷാങ്ഹായിയുടേയോ മാതൃകകകളല്ല പിന്തുടരേണ്ടത്. കോട്ടയത്തെ നേട്ടത്തിലേക്ക് എത്തിച്ച വിദ്യാഭ്യാസത്തിനൊപ്പം അനുകമ്പയുമുള്ള മാതൃകയാണ് നടപ്പാക്കേണ്ടതെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.
ലോകത്ത് പല പ്രശ്നങ്ങളുടെയും പരിഹാരം നമ്മുടെ വീടിന്റെ പിന്നാമ്പുറത്തുണ്ടാകുമെന്ന് പറഞ്ഞാണ് കോട്ടയത്തെ ആനന്ദ് മഹീന്ദ്ര പരിചയപ്പെടുത്തിയത്. ദരിദ്രരില്ലാത്ത ജില്ലയായ കോട്ടയത്തെക്കുറിച്ച് മാദ്ധ്യമ പ്രവർത്തകനായ ജോ എ സ്കറിയ വീഡിയോ തയ്യാറാക്കിയിരുന്നു. ഈ വീഡിയോയും ആനന്ദ് മഹീന്ദ്ര പങ്കിട്ടു. ഭക്ഷണം, കുടിവെള്ളം, വിദ്യാഭ്യാസം , തൊഴിൽ, ശുചിത്വം തുടങ്ങിയ വിവിധ മേഖലകളിലെ പഠനമനുസരിച്ചായിരുന്നു നീതി ആയോഗ് ദാരിദ്ര്യത്തിന്റെ അളവ് കോൽ നിശ്ചയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |