പാലാ : ജില്ലാ അത്ലറ്റിക് കായികമേളയിൽ ആദ്യദിനം മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 341 പോയിന്റോടെ പൂഞ്ഞാർ കെ.പി.തോമസ് മാഷ് സ്പോർട്സ് അക്കാഡമി മുന്നിൽ. പാലാ അൽഫോൻസാ അത്ലറ്റിക് അക്കാഡമി 154 പോയിന്റോടെ രണ്ടാം സ്ഥാനത്തും 76 പോയിന്റുമായി പാലാ സ്പോർട്സ് അക്കാഡമി മൂന്നാം സ്ഥാനത്തുമുണ്ട്. ഭരണങ്ങാനം എസ്.എച്ച് ജി.എച്ച്.എസ് 74.5 പോയിന്റോടെ നാലാം സ്ഥാനത്തും, പാറത്തോട് ഗ്രേസി മെമ്മോറിയൽ എച്ച്.എസ് 45 പോയിന്റുമായി അഞ്ചാം സ്ഥാനത്തുമുണ്ട്. ഇരുപത് വയസിൽതാഴെ പെൺകുട്ടികളുടെ വിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളേജും, പാലാ അൽഫോൻസാ അത്ലറ്റിക് അക്കാഡമിയും 17 വീതം പോയിന്റുകൾ നേടി തുല്യനിലയിൽ എത്തി. 14 വയസിൽ താഴെയുള്ള ആൺ, പെൺ വിഭാഗങ്ങളിലും 16ഉം 18ഉം വയസ് വിഭാഗത്തിലും തോമസ് മാഷ് സ്പോർട്സ് അക്കാഡമിയാണ് മുന്നിൽ. 20ൽ താഴെ പുരുഷ വിഭാഗത്തിൽ ചങ്ങനാശേരി എസ്.ബി കോളേജും പുരുഷവിഭാഗത്തിൽ കാഞ്ഞിരപ്പിള്ളി സെന്റ് ഡൊമിനിക്സ് കോളേജും ഒന്നാം സ്ഥാനത്തുണ്ട്. 16, 18 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ പൂഞ്ഞാർ തോമസ് മാഷ് സ്പോർട്സ് അക്കാഡമിയാണ് മുന്നിൽ. വനിതകളുടെ വിഭാഗത്തിൽ പാലാ അൽഫോൻസാ അത്ലറ്റിക് അക്കാഡമിയും ചങ്ങനാശേരി അസംപ്ഷൻ കോളേജും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലുണ്ട്. 20 വയസിൽ താഴെയുള്ള വനിതകളുടെ വിഭാഗത്തിലും ഇവർക്കാണ് മുന്നേറ്റം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |