തിരുവാർപ്പ്: ഇല്ലിക്കൽ -തിരുവാർപ്പ് റോഡിൻ്റെ ചേരിയ്ക്കൽ ഭാഗത്തെ നിർമ്മാണ ഉദ്ഘാടനം മന്ത്രി വി.എൻ വാസവൻ 18ന് വൈകുന്നേരം അഞ്ചിന് നിർവ്വഹിക്കും.10 കോടി രൂപയാണ് നിർമ്മാണചെലവ്. റോഡിന്റെ മീനച്ചിലാറ്റിനോടു ചേർന്നുള്ള ഭാഗം കൽക്കെട്ടിടിഞ്ഞ് ആറ്റിലേയ്ക്ക് വീണിരുന്നു. നിർമ്മാണ ഘട്ടത്തിൽ നടപ്പാക്കേണ്ട ഗതാഗത നിയന്ത്രണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മന്ത്രി വിളിച്ച സർവ്വകക്ഷി യോഗം തിരുവാർപ്പ് പഞ്ചായത്ത് ഹാളിൽ നടന്നു.ഗതാഗത നിയന്ത്രണം സംബന്ധിച്ച തീരുമാനങ്ങൾക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചു. നിർമ്മാണം നടക്കുന്ന നാലു മാസം റോഡ് ഗതാഗതം പൂർണ്ണമായും നിറുത്തിവെക്കും . പഞ്ചായത്ത് പ്രസിഡൻ്റ് അജയൻ കെ. മേനോൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |