SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.59 PM IST

കാതടപ്പിക്കുന്ന ഹോണടിച്ചാൽ സ്പോട്ടിൽ പിഴ

horn

കോട്ടയം: കാതടപ്പിക്കുന്ന ഹോണടിക്കുന്നവരെ പിടികൂടി മോട്ടോർ വാഹനവകുപ്പ്. ശബ്ദ മലിനീകരണം സൃഷ്ടിച്ച നിരവധി വാഹന ഉടമകളിൽ നിന്ന് സ്പോട്ടിൽ പിഴ ഈടാക്കി. പൊതുവേ വാഹനങ്ങൾക്ക് ഉപയോഗിക്കാവുന്ന ഹോണിന്റെ ശബ്ദ തീവ്രത 74 മുതൽ 80 ഡെസിബൽ വരെയാണ്.

മൂന്ന് ദിവസമായി 41 വാഹനങ്ങൾ പിടിച്ചു. 82,000 രൂപ പിഴയീടാക്കി. ആഡംബര വാഹനങ്ങളിലാണ് അനധികൃത ഹോണുകൾ ഏറെയും.

ശബ്ദ പരിധി ഡെസിബലിൽ

  • ഇരുചക്രം

 80 സി.സി വരെ - 75
 80 സി.സി മുതൽ 175 വരെ -77
 175 സി.സിക്ക് മേൽ -80

  • മുച്ചക്രം

175 സി.സിവരെ-77
175 സി.സിക്ക് മേൽ-80

  • വലിയ വാഹനങ്ങൾ

 9 സീറ്റുള്ള വാഹനങ്ങൾ- 74
 3.5 ടൺ അധികം ഭാരമുള്ളവ- 78
 എൻജിൻ പവർ 150 കിലോ വാട്‌സിൽ താഴെ-78
 എൻജിൻ പവർ 150 കിലോ വാട്‌സിന് മുകളിൽ- 80
 2 ടണ്ണിൽ അധികം ഭാരം ഇല്ലാത്തവ-76
 3നും 3.5 ടണ്ണിനും മദ്ധ്യേ ഭാരമുള്ളവ- 77
 എൻജിൻ പവർ 150ന് മേലുള്ളവ- 80

'' പരിശോധന തുടരും. പിടികൂടിയ വാഹനങ്ങളിലെ ഹോൺ അഴിച്ചുമാറ്റിച്ചിട്ടുണ്ട്. ആശുപത്രി, സ്കൂൾ-കോടതി പരിസരങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടത്തുന്നുണ്ട്''

-ടോജോ. എം.തോമസ്, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, HORN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.