SignIn
Kerala Kaumudi Online
Friday, 26 April 2024 2.50 AM IST

ഓടിത്തുടങ്ങി തക്കാളി വണ്ടി

thakkali

കോട്ടയം: ക്രിസ്മസ്, പുതുവത്സാരാഘോഷ സമയത്ത് പച്ചക്കറികൾക്ക് ഉണ്ടായേക്കാവുന്ന വിലക്കയറ്റത്തിന് കടിഞ്ഞാണിടാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടികളുടെ ഭാഗമായി സജ്ജമാക്കിയ തക്കാളി വണ്ടി ജില്ലയിൽ പര്യടനം തുടങ്ങി. 17 ഇനം പച്ചക്കറി ന്യായവിലയ്ക്ക് ലഭ്യമാക്കും
ഗ്രാമീണ കർഷകർ ഇക്കോ ഷോപ്പ്, ആഴ്ചച്ചന്ത, വഴിയോര ചന്തകൾ എന്നിവിടങ്ങളിൽ നിന്നും ശേഖരിക്കുന്ന പച്ചക്കറികളാണ് തക്കാളി വണ്ടിയിലൂടെ ലഭ്യമാക്കുക. കേരളത്തിൽ ഉത്പാദിപ്പിക്കാത്ത ഇനങ്ങൾ അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഹോർട്ടി കോർപ്പ് മുഖേന വാങ്ങിയാണ് വിൽക്കുന്നത്.

 വില

തക്കാളി-50, സവാള -30, ഉരുളക്കിഴങ്ങ്- 28, ഉള്ളി-35, വെളുത്തുള്ളി-68, പച്ചമുളക് -35, വെണ്ടക്ക-35, മത്തൻ-16, തടിയൻ-20, പാവക്ക -54, കാരറ്റ് -38, കൂർക്ക-35 ബീൻസ് -52, പയർ -52, ചേന-17, ചേമ്പ് -35, ഏത്തക്ക-35, പടവലം-40

എത്തുന്ന സ്ഥലങ്ങൾ

ഇന്ന് കളക്ട്രേറ്റ് അങ്കണം
19 ന് കടുത്തുരുത്തി ജംഗ്ഷൻ
20 ന് ചങ്ങനാശേരി അരമന ജംഗ്ഷൻ
21ന് ഏറ്റുമാനൂർ മുനിസിപ്പൽ മാർക്കറ്റ്
22 ന് വാഴൂർ,പൊൻകുന്നം
23 ന് വൈക്കം വലിയ കവല, ക്ഷേത്രം
24 ന് പാലാ കൊട്ടാരമറ്റം, മിനി സിവിൽ സ്റ്റേഷൻ
26 ന് ഈരാറ്റുപേട്ട, പേട്ട ജംഗ്ഷൻ,
27 ന് തിരുനക്കര
28 ന് കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ബസ് സ്റ്റാൻഡുകൾ
29 ന് പാമ്പാടി, പള്ളിക്കത്തോട് ബസ് സ്റ്റാൻഡുകൾ
30 ന് ഏറ്റുമാനൂർ ക്ഷേത്രം റോഡ്
31 ന് കുറവിലങ്ങാട് പള്ളി ജംഗ്ഷൻ
ജനുവരി 1 കോട്ടയം മെഡിക്കൽ കോളേജ് ജംഗ്ഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, THAKKALI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.