കോട്ടയം: ജില്ലയിൽ 232 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 353 പേർ രോഗമുക്തരായി. 2700 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 93 പുരുഷൻമാരും 118 സ്ത്രീകളും 21 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 48 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 3000 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 342705 പേർ കൊവിഡ് ബാധിതരായി. 335753 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 19224 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. കഴിഞ്ഞ ദിവസം 300 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |