കോട്ടയം: ആലപ്പുഴയിൽ ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കോട്ടയത്ത് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മത തീവ്രവാദി ശക്തികൾക്ക് മുൻപിൽ സർക്കാർ മുട്ടുമടക്കുകയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് കാര്യവാഹ് ആർ.സനു, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി ചന്ദ്രശേഖർ, ബി.ജെ.പി മേഖല പ്രസിഡന്റ് എൻ. ഹരി, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ.യു ശാന്തകുമാർ, വിഭാഗ് സേവ പ്രമുഖ് ഡി. ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |