കോട്ടയം: കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സ്വാശ്രയസംഘ മഹോത്സവവും ചൈതന്യ അഗ്രി എക്സ്പോയും 28 മുതൽ 31 വരെ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടക്കും. 28ന് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എന്നിവർ പങ്കെടുക്കും. അതിരൂപത മെത്രാപ്പോലീത്ത മാത്യൂ മൂലക്കാട്ട് അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. 29ന് നടക്കുന്ന പരിപാടികൾ മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. 30ന് നടക്കുന്ന പരിപാടികൾ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും, 31ന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |