കോട്ടയം: സി.പി.എം നിർമിച്ച് നൽകുന്ന വീടുകളുടെ താക്കോൽ ദാനം ഇന്ന് 11ന് നടക്കും. 94 വീടുകൾക്ക് പുറമെ, അവസാനം പൂർത്തിയാക്കിയ ഒമ്പത് വീടുകളുടെ താക്കോൽദാനമാണ് കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവഹിക്കുകയെന്ന് ജില്ലാ സെക്രട്ടറി എ.വി.റസൽ പത്രസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ തോമസ്, മന്ത്രി വി.എൻ വാസവൻ എന്നിവരും പങ്കെടുക്കും. 2018ലെ സംസ്ഥാന സമ്മേളനത്തിലെ ആഹ്വാനപ്രകാരമാണ് 100 വീടുകൾ നിർമിച്ചുനൽകാൻ തീരുമാനിച്ചത്. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പ്രൊഫ. എം ടി ജോസഫ്, സി ജെ ജോസഫ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |