SignIn
Kerala Kaumudi Online
Thursday, 25 April 2024 3.39 AM IST

ഉമ്മൻചാണ്ടി നയിക്കുന്ന ജനജാഗരൺ അഭയാൻ പദയാത്ര ഇന്ന് വൈക്കത്ത്

umman-chandy

കോട്ടയം: വിലക്കയറ്റത്തിനെതിരെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി കോട്ടയം ഡി.സി.സിയുടെ നേതൃത്വത്തിൽ വൈക്കത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നയിക്കുന്ന ജന ജാഗരൺ അഭയാൻ പദയാത്ര ഇന്ന് വൈകിട്ട് 3.30ന് ഉദയനാപുരത്ത് മുൻ കെപിസിസി പ്രസിഡൻറ് കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡൻറ് നാട്ടകം സുരഷ് അദ്ധ്യക്ഷത വഹിക്കും . വൈക്കം ബോട്ട് ജെട്ടി മൈതാനിയിൽ നടക്കുന്ന സമാപന സമ്മേളനം കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും.

രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ,കെ സി ജോസഫ്, ജോസഫ് വാഴയ്ക്കൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ എംഎൽഎ, മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ജെബി മേത്തർ, കെപിസിസി,ഡിസിസി നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുക്കും. കാൽ ലക്ഷത്തോളം പ്രവർത്തകർ അണിചേരുന്ന പദയാത്ര കോട്ടയത്തെ കോൺഗ്രസിൻറെ കരുത്തു തെളിയിക്കുമെന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.