കാഞ്ഞിരപ്പള്ളി : സംസ്ഥാന ബഡ്ജറ്റിൽ നിയോജക മണ്ഡലത്തിൽ നിന്നും ഉൾപ്പെടുത്തേണ്ട പ്രധാന വികസന പദ്ധതികൾ സംബന്ധിച്ച് ചർച്ച നടത്തുന്നതിന് നിയോജക മണ്ഡലത്തിലെ വിവിധ സർക്കാർ വകുപ്പുകളിലെ ജില്ലാ മേധാവികളുടെ യോഗം കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷൻ കോൺഫ്രൻസ് ഹാളിൽ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ നടന്നു.വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റ് കളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും വേണ്ടി ചേർന്ന ഉദ്യോഗസ്ഥതല മീറ്റിംഗിൽ ബഡ്ജറ്റിൽ ഉൾപ്പെടുത്തുന്നതിനുള്ള വികസന പദ്ധതികൾ സംബന്ധിച്ചും ചർച്ച ചെയ്തു.സംസ്ഥാന ബഡ്ജറ്റിൽ നിയോജക മണ്ഡലത്തിന് മതിയായ പരിഗണന ലഭിക്കുമെന്ന് എം.എൽ.എ. പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |